നാല് കോളനികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി ട്രൈബൽ പ്രമോട്ടർമാരും ഓഫീസറും
തിരുനെല്ലി: നാല് കോളനികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി ട്രൈ ബൽ പ്രമോട്ടർമാരും ഓഫീസറും കാട്ടിക്കുളം ട്രൈ ബൽ എകസ്റ്റൻഷൻ ഓഫീസിലെ പതിനേഴ് ഗോത്ര വിഭാഗ പ്രമോട്ടർമാരും ഓഫീസർ നജ് ബുദിനും ചേർന്ന കൂട്ടായ്മയാണ് തിരുനെല്ലി പഞ്ചായത്തിലെ കാടിനോട് ചേർന്ന തുണ്ട് കാപ്പ് കാര മാട് അക്കൊല്ലി കുന്ന് കക്കേരി എന്നീ കോളനികളിൽ ഓൺലൈൻ പഠനത്തിനായി ടി.വി നൽകി കണക്ഷൻ നൽകിയത് ഇവർ ഷെയർ ചെയ്താണ് പഠനസൗകര്യം ഏർപെടുത്തിയത് കൂടാതെ ആറ് മാസത്തെറീ ചാർജും ചെയ്തു. തുണ്ട് കാപ്പ്കോളനിയിൽ നടത്തിയ ഓൺലൈൻ സംവിധാനം എം എൽ എ ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. ഇവർ തന്നെ സ്വരൂപിച്ച തുക ഉപയോഗിച്ച് പഠനോപകരണങ്ങളും നൽകി ഇതാദ്യമായാണ് ഗോത്ര വിഭാഗക്കാർ ഇങ്ങനെയൊരു കൂട്ടായ്മക്ക് നേതൃത്വം നൽകിയതെന്ന് ട്രൈ ബൽ ഡവലപ്പ്മെൻറ് ഓഫീസർ ജി മനോജ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, വാർഡംഗം ഹരീന്ദ്രൻ ,ട്രൈ ബൽ ഓഫീസർ നജ് ബുദീൻ ,പി.സി സുരേഷ് എന്നിവർ സംസാരിച്ചു.





Leave a Reply