October 6, 2026

പെട്രോൾ ഡീസൽ വില വർധനവിൽ വണ്ടി തള്ളി പ്രതിഷേധിച്ചു

0
IMG-20200620-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ : പെട്രോൾ ഡീസൽ വില വർധനവിൽ വാഹനം തള്ളി എം എസ് എഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി പ്രതി ഷേധിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലും കേന്ദ്ര ഗവൺമെന്റ് സാധരണക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിരിക്കുമ്പോഴും രാജ്യത്ത് ദിവസങ്ങളായി ഇന്ധന വില വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജനജീവിതത്തിന്റെ എല്ലാ മേഖലയേയും ബാധിക്കുന്ന വില വർധനവ് നിയന്ത്രി ണിക്കണമെന്ന് പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. 
  എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജൽ പരിപാടി ഉദ്ഘാടനം ചെയ്തു, എം എസ് എഫ് മണ്ഡലം പ്രസിഡന്റ് പി.കെ ജവാദ് ജില്ലാ ഭാരവാഹികളായ പി.എം റിൻഷാദ്, ജൈഷൽ എ കെ , മണ്ഡലം ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ എന്നിവർ നേതൃത്വം നൽകി. സൽമാൻ ഫാരിസ്, മുബഷീർ ഇ എച്ച് , അംജത്ത് ചാലിൽ,  മുബഷിർ മൂപ്പൈനാട് എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *