May 17, 2024

കടുവ കൊന്ന യുവാവിന്റെ കുടുംബത്തിന് നഷ്ട പരിഹാരവും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും നല്കണം : എസ് ഡി പി ഐ

0
 
കൽപ്പറ്റ :പുൽപ്പള്ളിബസവൻകൊല്ലി കോളനിയിൽ കടുവ ആക്രമിച്ചു 
കൊലപ്പെടുത്തിയ ആദിവാസി യുവാവിന്റെ കുടുംബത്തിന് 
മതിയായ നഷ്ട പരിഹാരവും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും അടിയന്തിരമായി  നൽകണമെന്ന് എസ് ഡി പി ഐ. 
നിലവിൽ കുടുംബത്തിന് ലഭിക്കേണ്ട അടിയന്തിര ധനസഹായം പോലും ഇന്ന് വരെ ലഭിച്ചിട്ടില്ല, മാത്രമല്ല കടുവയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ട് എന്ന് പറയുമ്പോൾ തന്നെ  പിടികൂടുന്നതിന് ആവശ്യമായ കൂട് സ്ഥാപിക്കാൻ അധികൃതർ തയ്യാറാട്ടില്ല ഇത് പ്രദേശവാസികളുടെ ജീവന് ഭീഷണിയാണ്. 
വയനാട്ടിൽ വനാതിർത്തി ഗ്രാമങ്ങളിൽ  വന്യമൃഗ ശല്യം നിയന്ത്രണാതീതമായി വർധിച്ചു വരികയാണ്. ഒട്ടേറെ ജീവനുകളാണ് കുറഞ്ഞ വർഷങ്ങൾക്കിടയിൽ ആനയുടെയും കടുവകളുടെയും പന്നികളുടെയും ഉൾപ്പെടെ വന്യ മൃഗങ്ങളുടെ ആക്രമങ്ങളിൽ പൊലിഞ്ഞത്.
കുരങ്ങ് ശല്യം കാരണം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ് കുരങ്ങ് പനി കാരണവും ജീവൻ നഷ്ട്ടപ്പെടുന്ന അവസ്ഥയാണ് ജില്ലയിൽ ഉള്ളത്.  
എന്നാൽ വാഗ്ധാനങ്ങളല്ലാതെ  അധികൃതരുടെ ഭാഗത്ത് നിന്നും ഇതിനെതിരെ ശാശ്വതമായ നടപടികൾ ഉണ്ടാകുന്നില്ല. മനുഷ്യ ജീവനുകൾ വിലപ്പെട്ടതാണ് എന്ന് മനസ്സിലാക്കി കൊണ്ട് വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ അധികൃതർ മുന്നോട്ട് വരണം. ജീവൻ നഷ്ടപ്പെടുമ്പോൾ മാത്രമുള്ള ബഹളങ്ങൾക്കപ്പുറം പരിഹാര നടപടികൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല.
വന്യ മൃഗ ശല്യം കാരണം
കൃഷി നാശവും  വലിയ തോതിൽ വർധിച്ചിട്ടുണ്ട്  അതിനാൽ തന്നെ അധികൃതരുടെ ഭാഗത്ത് നിന്നും ഉടനടി പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ  ശക്തമായ ജനകീയ സമരങ്ങളുമായി പാർട്ടി മുന്നോട്ട് പോകുമെന്ന് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട ശിവകുമാറിന്റെ വീട് സന്ദർശിച്ചു കൊണ്ട് എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം പി ആർ കൃഷ്ണൻ കുട്ടി,  വയനാട് ജില്ല ജനറൽ സെക്രട്ടറി ടി നാസർ, സെക്രട്ടറി ഉസ്മാൻ കുണ്ടാല തുടങ്ങിയവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *