November 7, 2026

സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് ടെലിവിഷൻ നൽകി

0
IMG-20200621-WA0044.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ പഠനം സാധ്യമാകാതിരുന്ന  മീനങ്ങാടി  ഗ്രാമപഞ്ചായത്ത്   കരിമ്പാകൊല്ലി നാലു സെൻറ് കോളനി ഭാഗത്തുള്ള കുട്ടികൾക്കായി  സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ  ആശ, അബ്‌ദുൾ കലാം എന്നിവരുടെ സഹായത്തോ ടെ സാമൂഹിക പ്രവർത്തകനും  സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയും ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ് അംഗവുമായ   പ്രകാശ് പ്രാസ്‌കോ ടെലിവിഷൻ   എത്തിച്ചു നൽകി. ഇതിന് മുൻപും  മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ  അത്തിമൂല കോളനി, യൂക്കാലി കവല കോളനിയിലെ കുട്ടികൾക്കായി അവിടുത്തെ അംഗനവാടിയിലും, മണങ്ങുവയൽ അംഗനവാടിയിലും,ഊരുക്കണ്ടി, കോടശ്ശേരി കോളനിയിലെ കുട്ടികൾക്കായി  ഗ്രീൻ ഹിൽസ് വായനശാലയിലും  മുട്ടിൽ പഞ്ചായത്തിലെ മലക്കാടും  ടി.വി പ്രവർത്തിപ്പിച്ചു നൽകിയിട്ടുണ്ട്.  
ചടങ്ങിൽ  വാർഡ് മെമ്പർ ഉഷ, ജാഗ്രത സമിതി അംങ്ങളായ തൂലിക ജോർജ്, ബിനു, ബാബു, ഏലിയാസ്  തുടങ്ങിയവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *