June 28, 2026

വിദ്യാർഥികൾക്കായി ഓൺലൈൻ പഠനസൗകര്യം ഒരുക്കി

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്ത് പത്താം വാർഡിലെ കാരാട്ട് കുന്ന് പ്രദേശത്തെ  മദ്രസയിൽ വിദ്യാർഥികൾക്കു വേണ്ടി ഓൺലൈൻ പഠന സൗകര്യം ഒരുക്കി. വിക്ടേഴ്സ് ചാനൽ പ്രദർശനത്തിന്റെ ഉദ്ഘാടനം വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട്  തങ്കമണി സ്വിച്ച് ഓൺ  കർമ്മത്തിലൂടെ നിർവഹിച്ചു. കാരാട്ടുകുന്ന്  റഹ്മ ചാരിറ്റബിൾ ട്രസ്റ്റും  വാഴയിൽ ഗ്രൂപ്പും  സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത്. വാർഡ് മെമ്പർ സലീം കേളോത് അധ്യക്ഷത വഹിച്ചു. റഹ്മ പ്രസിഡന്റ് നവാസ്.. ടി, ഹെഡ്മാസ്റ്റർ എന്നിവർ സംസാരിച്ചു. റഹ്മ  ജനറൽ സെക്രട്ടറി ബിഷർ കെസി സ്വാഗതവും റാഷിദ്‌ ടി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *