May 17, 2024

വന്യമൃഗശല്ല്യം; കാർഷിക പുരോഗമന സമിതി ജില്ലാ കമ്മിറ്റി ഉപവാസ സമരം നടത്തി

0
Img 20200625 Wa0153.jpg
ബത്തേരി: വന്യമൃഗശല്ല്യത്തിനെതിരേ ശാശ്വത പരിഹാരം തേടി കാർഷിക പുരോഗമന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ ഉപവാസ സമരം നടത്തി.
വന്യ ജീവി സംരക്ഷണ നിയമം ഭേതകതിചെയ്യുക. നാടും വീടും വേർതിരിക്കുക, വന്യ ജീവികളിൽ നിന്നും
കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ
ഉന്നയിച്ചായിരുന്നു സമരം.
കെ.പി.എസ്സ് രക്ഷാധികാരി ഡോ: ജോസഫ് മാർതോമസ് അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശിയ രക്ഷാധികാരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചാനാനിയിൽ സമരം ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തിന് ശേഷം മുഴുവൻ സ്വതന്ദ്ര കർഷക സംഘടനകളേയും ഏകോപിപ്പിച്ചു കൊണ്ട്
സംസ്ഥാനത്ത് അതിശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് അദ്ധേഹം പ്രഖ്യാപിച്ചു.
മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം, ഐ സി ബാലകൃഷ്ണൻ എം.എൽ.എ , ബത്തേരി മുൻസിപ്പൽ ചെയർമാൻ ടി.എൽ സാബു, കെ.പി.എസ്സ് സംസ്ഥാന ചെയർമാൻ പി.എം ജോയി,
സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ സിക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട്, ബത്തേരി മഹാഗണപതി ക്ഷേത്രം പ്രസിഡണ്ട് കെ.ജി ഗോപാലപ്പിള്ള ഡബ്ല്യു എം ഒ  സെക്രട്ടറി  പട്ടാമ്പി കാദർ, അഡ്വ: ബിനോയ് തോമസ്,
ഡോ:പി ലക്ഷ്മണൻ മാസ്റ്റർ  ഗഫൂർ വെണ്ണിയോട്, അഡ്വ: പി.വേണുഗോപാൽ,
ടി.പി.ശശി, ഫാദർ ജോസഫ് തേരകം തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *