May 7, 2024

സത്രംകുന്ന്-മൂടക്കൊല്ലി വനാതിർത്തിയിലെ റെയിൽ ഫെൻസിങ് നിർമാണത്തിൽ വലിയ അഴിമതിയെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും മുസ്ലിംലീഗ്

0
Img 20200625 Wa0176.jpg
ബത്തേരി: വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടുന്ന വായനാട്ടിലെയും ബത്തേരിയിലെയും കർഷകരുടെ ദുരിതത്തിന് ഇനിയും പരിഹാരമാർഗ്ഗം കണ്ടെത്താൻ കഴിയാതെയാകുന്നു. നിരന്തരമായ വന്യമൃഗ ശല്യം കൊണ്ട് സഹിക്കവയ്യാതെ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും അടിസ്ഥാനത്തിൽ ശാശ്വത പരിഹാരമെന്നോണം  സത്രംകുന്ന് മുതൽ മൂടക്കൊല്ലി വരെയുള്ള 10 കിലോമീറ്റർ ഏരിയ റെയിൽ ഫെൻസിങ് സ്ഥാപിക്കാൻ സർക്കാറും വനം വകുപ്പും തീരുമാനം എടുക്കുകയും സർക്കാർ കിഫ്ബിയിലൂടെ 15 കോടി രൂപ വകയിരുത്തുകയും ചെയ്തു.എന്നാൽ കിഫ്ബിയിലൂടെ അനുവദിച്ച 15 കോടി രൂപ ഫലപ്രദമായി ഉപയോഗിക്കുന്നതിന് പകരം വലിയ അഴിമതിയാണ് ഈ പ്രവർത്തിയിൽ  ഫണ്ട് ചിലവഴിച്ചത്.15 കോടി രൂപയുടെ വർക്ക് 12.5 കോടി രൂപക്കാണ് കരാർ ഉറപ്പിച്ചിട്ടുള്ളത്.ബാക്കി അവശേഷിച്ച തുക അഡീഷണൽ വർക്ക് എന്നോളം നൽകുകയും ചെയ്തു.
വേലി നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായുള്ള പരാതിയെ തുടർന്ന് പദ്ധതിക്ക് ഫണ്ട് നൽകിയ കിഫ്ബി നേരിട്ട് അന്വേഷണം നടത്തിയത്. കിഫ്ബി യുടെ അന്വേഷണത്തിൽ കരാർ നൽകിയതിൽ അഴിമതി ഉണ്ടെന്നും ഈ കമ്പനിയുടെ മേൽവിലാസം വ്യജമാണെന്നും കണ്ടെത്തി. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അനിരുദ്ധ് കുമാർ ധരാണി  ബിനാമി കമ്പനിയായ സുംകോൺ ഇൻഫ്രാ വെഞ്ചേഴ്‌സ് എന്ന കമ്പനിയാണെന്നും കണ്ടെത്തി.പരാതിയെ തുടർന്ന് 09.01.2020 ന് കിഫ്ബി യുടെ ടെക്നിക്കൽ ഇൻസ്പെക്ഷൻ അതോറിറ്റി നടത്തിയ സ്ഥല പരിശോധനയിൽ നിരവധി ക്രമക്കേടുകളും ഗുണ നിലവാരം സംബന്ധിച്ച പ്രശ്നങ്ങളും വനം വകുപ്പുമായുള്ള കരാർ ലംഘനങ്ങളും കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കണ്ടെത്തുകയും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകുകയും ചെയ്തു. എന്നാൽ 6 മാസമായിട്ട് പോലും സർക്കാർ ഈ അന്വേഷണ റിപ്പോർട്ടിന് മേൽ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് സർക്കാർ തന്നെ കൂട്ട് നിൽക്കുകയാണെന്ന് സംശയിക്കുന്നു.
 വ്യാജരേഖയുടെ അടിസ്ഥാനത്തിൽ ഒരു പരിചയവുമില്ലാത്ത തട്ടിക്കൂട്ട് കമ്പനിക്കാണ് ആന പ്രതിരോധ വേലിയുടെ കരാർ നൽകിയത്.പണി പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ തകരാർ സംഭവിച്ചത് അഴിമതി നടന്നു എന്നതിന്റെ തെളിവാണ്.പ്രവർത്തി മോശമാണെന്ന് കണ്ടെത്തി
കിഫ്ബി ഇൻസ്‌പെക്ഷൻ ടീം പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ  ഇതേ കമ്പനിക്ക് തന്നെ പ്രവർത്തി തുടരാൻ അനുവദിക്കുകയും ചെയ്തത് വനംവകുപ്പ്  ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലമാണ്. റെയ്ഞ്ച് ഓഫീസർ മുതൽ മുകളിലൊട്ടുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്.
 വ്യാജരേഖയുടെ മറവിൽ അഴിമതി നടത്തിയവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപെടുന്നു.
       
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *