May 9, 2026

ഇന്ന് ചെറിയൊരു ഇടവേള : പുതിയ രോഗികളില്ല : വയനാട്ടിൽ നിരീക്ഷണത്തിലുളളത് 3676 പേര്‍

0
By ന്യൂസ് വയനാട് ബ്യൂറോ

      കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച ജില്ലയില്‍ 235 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിരീക്ഷണത്തിലുളളവരുടെ എണ്ണം 3676 പേരായി. 45 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും 1707 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തിലുളളത്. അതേസമയം ഇന്നലെ (ജൂണ്‍ 30 ) 184 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 
   ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 3120 ആളുകളുടെ സാമ്പിളുകളില്‍ 2616 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 2553 നെഗറ്റീവും 63 സാമ്പിള്‍ പോസിറ്റീവുമാണ്. 500 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  പരിശോധനയുടെ ഭാഗമായി ആകെ 4713 സാമ്പിളുകളും പരിശോധനക്കയച്ചതില്‍  ഫലം ലഭിച്ച 3866 ല്‍ 3833 നെഗറ്റീവും 33 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *