September 28, 2026

ഇന്ധന വില വർദ്ധന: തൊണ്ടർനാട് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

0
IMG-20200629-WA0114.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്   മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോറോം ടെലിഫോൺ എക്സ്ചേഞ്ചിനു മുമ്പിൽ പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിച്ചു. മുൻ മന്ത്രിയും എ.ഐ.സി.സി. മെമ്പറുമായ പി.കെ. ജയലക്ഷ്മി  ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ എസ്.എം.പ്രമോദ് മാസ്റ്റ്ർ അധ്യക്ഷത വഹിച്ചു. ടി.ജെ. മാത്യു,കെ.ടി.കുഞ്ഞികൃഷണൻ, എം.ടി.ജോസഫ്, ജോഷി തൂമുള്ളിൽ, അഷറഫ് കെ.പി, ബേബി പെരുമ്പേൽ,റെജി.എസ്.വി, ബിനോയ് എന്നിവർ പ്രസംഗിച്ചു.പ്രധിക്ഷേധ മാർച്ചിന് അലി.വി,ബാബു കെ.വി,മീനാക്ഷി ടീച്ചർ,സത്താർ. കെ.ടി. അസീസ്, സുകുമാരൻ, അനീഷ് പി , ആൻസി,ശ്രീജ രാജേഷ്,ഷബീർ.വി.കെ,മാത്യു.എം.ടി,ബാബു കൊന്നിയോട്, ജോയി ആവ കുനിങ്ങാരത്ത് എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *