May 4, 2024

35 സ്കൂളുകളിൽ 100 ശതമാനം : വയനാട്ടിൽ കൂടിയ വിജയ ശതമാനം ഐ.ടി യിൽ

0
കൽപ്പറ്റ: പത്താം ക്ലാസ്  പരീക്ഷ ഫലം പ്രഖ്യാപിച്ചു. വയനാട്ടിൽ 95. 04 ആണ്  വിജയശതമാനം.35 സ്കൂളുകൾക്ക് 100 ശതമാനം വിജയമുണ്ടായി.

24 സർക്കാർ  സ്കൂളുകളും, ആറ്  എയ്ഡഡ് സ്കൂളുകളും , അഞ്ച്  അൺ എയ്ഡഡ് സ്കൂളുകളുമാണ്
100 ശതമാനം വിജയം നേടിയത്.
11655 കുട്ടികളാണ് ഇത്തവണ ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇതിൽ 11077 കുട്ടികൾ  വിജയിച്ചു. 907 കുട്ടികൾക്കാണ് ഇത്തവണ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച്  ഇത്തവണ 3%  കൂടുതലാണ് എസ്എസ്എൽസി പരീക്ഷയുടെ   വിജയശതമാനമുള്ളത്. 99.81 ശതമാനവുമായി ഐടി വിഷയത്തിനാണ് കൂടുതൽ വിജയശതമാനമുള്ളത്. ഏറ്റവും കുറവ്  വിജയശതമാനമായി 97.26 ശതമാനമാണ്    കണക്ക്   വിഷയത്തിൽ ഉള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *