May 4, 2024

കോവിഡ് കാലത്ത് ക്ഷീര മേഖലക്ക് പ്രതീക്ഷയായി പുതിയ സംരംഭം : വസുധ ജൂലായ് ഒന്നിന് പ്രവർത്തനം ആരംഭിക്കും.

0
Img 20200630 Wa0170.jpg
കോവിഡ്  കാലത്ത് ക്ഷീരേഖലക്ക് പ്രതീക്ഷയായി പുതിയ സംരംഭം :
വസുധ  ജൂലായ് ഒന്നിന് പ്രവർത്തനം ആരംഭിക്കും. 
കൽപ്പറ്റ : 
കോവിഡ്  കാലത്ത് ക്ഷീരേഖലക്ക് പ്രതീക്ഷയായി പുതിയ സംരംഭം. പള്ളിക്കുന്നിൽ സജ്ജീകരിച്ച വയനാട് സുപ്രീം ഡയറി കമ്പനി –
വസുധയുടെ പ്ലാന്റ്    ജൂലായ് ഒന്നിന് പ്രവർത്തനമാരംഭിക്കുമെന്ന്  സംരംഭകനായ 
ഡോ. പ്രസൂൺ പൂതേരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
വയനാട് ജില്ലയിലെ മികച്ച ഡയറി ഫാമുകളിലൊന്നാണ്  പനമരം അമ്പലക്കര  ഡോ. പ്രസൂണിന്‍റേത്. ഗുണമേന്മയും ശുദ്ധിയുമുള്ള പാല്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്  വസുധ (വയനാട് സൂപ്രീം ഡയറി കമ്പനി) എന്ന പേരില്‍ ഒരു സംരംഭം  ക്ഷീര-കാര്‍ഷിക മേഖലയില്‍ ഡോ. പ്രസൂണ്‍ ആരംഭിച്ചത് .. സമാനമായ മറ്റ് അഗ്രിസംരംഭകരില്‍ നിന്നും ഡയറി ഫാമുകളില്‍ നിന്നും പാല്‍ ശേഖരിച്ച് വസുധയുടെ പേരില്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പാല്‍ കൂടാതെ തൈര്, നെയ്യ് എന്നിവയും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കും. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡയറി ഡിപ്പാര്‍ട്ട്മെന്‍റിന്‍റേയും ക്ഷീരവികസന വകുപ്പിന്‍റെയും സാങ്കേതിക സഹായങ്ങളും വിദഗ്ധോപദേശവും ലഭിച്ചുവരുന്നുണ്ട്. ഇതിനായി   കഴിഞ്ഞ മാസങ്ങളിലാണ് പ്ലാന്റ്  സജ്ജീകരിച്ചത്.  
കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗൺ ക്ഷീര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.  ഈ പ്രതിസന്ധി ചെറുതായെങ്കിലും മറികടക്കുന്ന അതിനുള്ള ശ്രമമാണ് ആണ് പള്ളിക്കുന്നിൽ തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
 പള്ളിക്കുന്നിൽ പ്രവര്‍ത്തിക്കുന്ന പാല്‍ സംസ്ക്കരണ കേന്ദ്രത്തില്‍ മണിക്കൂറില്‍ അഞ്ഞൂറ് ലിറ്റര്‍ പാല്‍ സംസ്‌കരിക്കാൻ കഴിയും. . വയനാട്ടിലെ പാല്‍ വയനാട്ടില്‍ തന്നെ ആദ്യഘട്ടത്തില്‍ വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. വസുധയുടെ പ്രചരണത്തിനും മാര്‍ക്കറ്റിംഗിനും മറ്റുമായി ഇതിനോടകംതന്നെ ആറോളം ജീവനക്കാരെ നിയമിച്ചു. ഇവര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കികഴിഞ്ഞു. പ്രതിദിനം 2,30,000 ലിറ്റർ പാൽ ഉല്പാദിപ്പിക്കുന്ന വയനാട്ടിൽ കാൽ ലക്ഷത്തോളം പേർ ക്ഷീരമേഖലയെ മാത്രം ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. അവർക്ക് താങ്ങായി വയനാടിന്റെ സ്വന്തം കാർഷിക സംരംഭകനായി മാറാൻ ഒരുങ്ങുകയാണ് ഡോ. പ്രസൂൺ പൂതേരി . 
വാസ്തു കലയിൽ പ്രാവീണ്യവും നാലു ക്കെട്ടിനെക്കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റും നേടിയ ശേഷം പാരമ്പര്യമായി ലഭിച്ച അറിവുകളും ആളും ശാസ്ത്രീയ അറിവുകളും സമന്വയിപ്പിച്ച കാർഷിക അനുബന്ധ സംരംഭക മേഖലയിലേക്ക് തിരിയുകയായിരുന്നു
ഡയറി ഫാം ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ  ഡോക്ടർ പ്രസൂൺ പൂതേരി .
പ്ലാന്റ് മാനേജർ പി. അശോകനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
പാലിന്റെ ഗുണമേന്മ അറിയാൻ വസുധയിൽ ക്യൂ ആർ  കോഡ്
പാലിന്റെ പായ്ക്കറ്റിലുള്ള ക്യൂ. ആർ. കോഡ് സ്കാൻ ചെയ്താൽ ആ പാൽ എവിടെ നിന്ന് ശേഖരിച്ചു ,  ഗുണ നിലവാരം എന്താണ് എന്നൊക്കെ അറിയാൻ കഴിയും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *