എസ്.എസ്.എൽ.സി പരീക്ഷാർത്ഥികളെ അഭിനന്ദിച്ച് എം.എസ്.എഫ്

കല്പറ്റ:എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിനന്ദനമറിയിച്ചു.കോവിഡ് കാലത്തെ പരിമിതികളെ മറികടന്ന് ഇത്തവണ വിദ്യാർഥികൾ നേടിയ വിജയം മികച്ചതാണെന്ന് എം.എസ്.എഫ് അഭിപ്രായപ്പെട്ടു.ജില്ലയിൽ വിജയം നേടിയ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി വിവിധ പരിപാടികൾ ഒരുക്കുമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
ജില്ലയിൽ മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർഥികളിൽ കൂടുതൽ മാർക്ക് നേടിയ കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിലെ അഫ്നാഷ് അലിക്ക് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ മൊമ കൈമാറി.നിയോജക മണ്ഡലം ട്രഷറർ അനസ് തന്നാനി,മുബഷിർ ഈന്തൻ എന്നിവർ സംബന്ധിച്ചു



Leave a Reply