September 28, 2026

എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാര്‍ഥിനിയെ അനുമോദിച്ചു.

0
obc.jpg
By ന്യൂസ് വയനാട് ബ്യൂറോ
. 
ചുള്ളിയോട്: എസ്എസ്എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ ചുള്ളിയോട് പൈക്കാടന്‍ അംന അഷ്‌റഫിനെ കോണ്‍ഗ്രസ് ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കോണ്‍ഗ്രസ് ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് നെന്‍മേനി മണ്ഡലം പ്രസിഡന്റ് അഷ്‌റഫിന്റെ മകളാണ് അംന. ജില്ലാ ചെയര്‍മാന്‍ ആര്‍.പി. ശിവദാസ് മെമന്റോ നല്‍കി. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.സി. കൃഷ്ണകുമാര്‍ ഷാള്‍ അണിയിച്ചു. നൗഫല്‍ കൈപ്പഞ്ചേരി ട്രോഫി സമ്മാനിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ടി. ചന്ദ്രന്‍, ഷമീര്‍ മാണിക്യം, കെ.കെ. പോള്‍സണ്‍, ടിജി ചെറുതോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *