September 27, 2026

എൽ ഡി എഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഏകദിന ഉപവാസം നടത്തി

0
IMG-20200702-WA0269.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകേണ്ടെന്ന വെള്ളമുണ്ട പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് എൽ ഡി എഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഏകദിന ഉപവാസം നടത്തി.സി പി. എം ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ്‌ ധർണ ഉദ്ഘാടനം ചെയ്തു. സി എം അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം പനമരം ഏരിയ സെക്രട്ടറി ജസ്റ്റിൻ ബേബി,  വെള്ളമുണ്ട ലോക്കൽ സെക്രട്ടറി പി എ അസീസ്,കോൺഗ്രസ്സ് എസ് ജില്ലാ പ്രസിഡണ്ട് കെ.പി ശശികുമാർ, ജനതദൾ എസ് നേതാവ് ജുനൈദ് കൈപ്പാണി, എൽജെ ഡി നേതാവ് ഷബീർ അലി പി എം, എ.ജോണി, കർഷക സംഘം ഏരിയ പ്രസിഡണ്ട് എംമുരളീധരൻ, ഏ കെ എസ് ഏരിയ സെക്രട്ടറി കെ രാമചന്ദ്രൻ, പൊരുന്നന്നൂർ ലോക്കൽ സെക്രട്ടറി കെ സി കെ നജ്മുദ്ദീൻ, ഐഎൻഎൽ നേതാവ് മൊയ്തു കുന്നുമ്മൽ, സി ഐ ടി യു നേതാവ് പി ജെ ആന്റണി, പി സി ബെന്നി,അബ്ദുൽ റഷീദ് ഇ പ്രസംഗിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ നാരങ്ങനീര് നൽകി ഉപവാസസമരം അവസാനിപ്പിച്ചു. സമാപന സമ്മേളനം എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *