September 29, 2026

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

0
IMG-20200703-WA0159.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂതാടി ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവരുടെ സഹകരണത്തോടെ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുകൊണ്ട് ശാസ്ത്രീയമായ രീതിയില്‍ മാലിന്യം ശേഖരണം നടത്തുന്നതിന് ഹരിത കര്‍മ്മ സേനയെ  സജ്ജമാക്കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. ശുചിത്വ മിഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.അനൂപ് ക്ലാസ്സെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യന്‍ ,പഞ്ചായത്ത് അംഗങ്ങള്‍, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, റിസോഴ്‌സ് പേഴ്‌സണ്‍മാരായ എം.ആര്‍. പ്രഭാകരന്‍, പി. എം മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *