May 19, 2024

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കും

0
കോവിഡ് 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ  ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും രജിസ്ട്രേഷന്‍, പുതുക്കല്‍,
സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ 2020 സെപ്റ്റംബര്‍ 30 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.employment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി ലഭിക്കും. ശരണ്യ, കൈവല്യ തുടങ്ങിയ സ്വയം തൊഴില്‍ പദ്ധതികളുടെ വായ്പാ തിരിച്ചടവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി താല്‍ക്കാലിക നിയമനം കിട്ടിയവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ ബന്ധപ്പെട്ട എക്സ്ചേഞ്ചുകള്‍ വഴി നേരിട്ട് ലഭിക്കും. പുതിയ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ WWW.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി നടത്താം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2020 ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ 31 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പരിശോധനക്കായി ഹാജരാക്കിയാല്‍ മതിയാകും.  .
2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 ഡിസംബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും. 2020 ജനുവരി മുതല്‍ 2020 സെപ്തംബര്‍ വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് 2020 ഡിസംബര്‍ 31 വരെ രജിസ്ട്രേഷന്‍ പുതുക്കല്‍ അനുവദിക്കുന്നതാണ്. 03/ 2019 നോ അതിനുശേഷമോ രജിസ്ട്രേഷന്‍ പുതുക്കേണ്ട പട്ടികജാതി/ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യം 2020 ഡിസംബര്‍ 31 വരെ ലഭിക്കും. ഈ കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍, ഇ-മെയില്‍ മുഖേന അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണ്. ഫോൺ 04936 202534
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *