September 29, 2026

അരക്കോടി മുടക്കിയ റോഡ് മൂന്ന് മാസം കൊണ്ട് തകർന്നു.

0
IMG-20200703-WA0167.jpg
By ന്യൂസ് വയനാട് ബ്യൂറോ
55 ലക്ഷം രൂപ മുടക്കി നവീകരണം പൂർത്തിയായ   റോഡ് പൊട്ടിപൊളിഞ്ഞു. തിരുനെല്ലി ആശ്രമം സ്കൂൾ റോഡാണ് മൂന്ന് മാസം മുൻപ് രണ്ടര കിലോമീറ്റർ ടാർ ചെയ്ത് പണി പൂർത്തികരിച്ച് എന്നാൽ വാഹനങ്ങൾ പോലും അധികം ഓടാതെ തന്നെ റോഡിൻ്റെ പല ഭാഗത്തും പൊട്ടിപൊളിഞ്ഞ് വൻ കുഴിയായി തുടർന്ന് ടാർചെയ്ത റോഡിലെ കുഴിമണ്ണിട്ട് നികത്തിയിരിക്കുകയാണ് മെറ്റലും കല്ലും നന്നായി ഇടാതെ വൻ ക്രമകേടാണ് റോഡ് പണിയിൽ നടന്നതെന്ന് പ്രദേശവാസികൾ 55 ലക്ഷം രൂപയിൽ പതിനഞ്ച് ലക്ഷത്തിൻ്റെ പണി പോലും ചെയ്യാതെ പകൽകൊള്ളയാണ് കരാറ് കാരനും ചില പ്രാദേശിക  നേതാക്കളും ചേർന്ന് നടത്തിയതെന്നും നാട്ടുകാർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രസിഡൻ്റ് എന്നിവർക്ക് പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്.  റീ കണ്ടീഷൻ ചെയ്യാതെ തുക മാറരുതെന്നും പരാതിയിൽ ആവിശ്യപെട്ടിട്ടുണ്ട് .പണി പൂർത്തിയായ റോഡിൻ്റെ വിവിധ ഭാഗങ്ങൾ താഴ്ന്നു കൊണ്ടിരിക്കുന്ന സ്ഥിതിയാണ്. റോഡിൽ ബോളർ കളർ പതിക്കാതെയാണ് വൻ അഴിമതി നടത്തിയതെന്നും ഇവർ പറഞ്ഞു. മുൻപ് അറ്റകുറ്റപണി ചെയ്യാതെ റിപ്പയർ ചെയതെന്ന് വ്യാജബിൽ ഉണ്ടാക്കി ലക്ഷങ്ങൾ റോഡിൻ്റെ തുക മാറിയതും തിരുനെല്ലിയിൽ തന്നെയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news