November 7, 2026

വനമഹോത്സവം വൃക്ഷത്തൈകള്‍ നട്ടു

0
IMG-20200703-WA0158.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സാമുഹ്യവനവല്‍ക്കരണ വിഭാഗം വനമഹോത്സവത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടു. വൈത്തിരി താലൂക്ക്തല വൃക്ഷ തൈനടീല്‍ മേപ്പാടി വിംസ് ആസ്പത്രി പരിസരത്ത്
 സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹ്യവനവല്‍ക്കരണ വിഭാഗം
അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍, വിംസ്
ഹോസ്പിറ്റല്‍ ഡീന്‍. ഡോ.കെ.എന്‍ ഗോപകുമാര്‍ കര്‍ത്ത, വിംസ് ഹോസ്പിറ്റല്‍
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍, വിംസ് ഹോസ്പിറ്റല്‍
എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീര്‍, കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച്
ഫോറസ്റ്റ് ഓഫിസര്‍ കെ.വി. അനുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
 സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല വൃക്ഷ
തൈനടീല്‍  നെല്ലറച്ചാല്‍ ഗവ.ഹൈസ്‌കൂളില്‍ പരിസരത്ത് അമ്പലവയല്‍
പഞ്ചായത്ത് പ്രസിഡന്റ് സനിത വജയന്‍ നിര്‍വ്വഹിച്ചു.  നെല്ലറച്ചാല്‍ ഗവ. ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് കെ.ടി
ജിജ , അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
 പി.എം.തോമസ്, അദ്ധ്യാപകരായ  ടി.എന്‍. സുരേഷ്ബാബു, കെ.രാജി,
തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *