September 29, 2026

വിജയികൾക്ക് അനുമോദനം :എക്സലന്‍സി പുരസ്ക്കാരവുമായി യൂത്ത് ലീഗ്

0
IMG-20200702-WA0494.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
ബത്തേരി: എസ് എസ് എല്‍ സി, പ്ലസ്റ്റു പരീക്ഷകളില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂത്ത് ലീഗ് എക്സലന്‍സി പുരസ്കാരം നല്‍കി ആദരിക്കും. പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുക. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരി നായ്ക്കട്ടിയില്‍ വി എം അബൂബക്കറിന്‍റെ മകള്‍ നവ നാസ്‌ലിന് നല്‍കി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ഇസ്മയില്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, വി എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, എം പി ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news