November 7, 2026

ആളില്ലാത്ത വീട്ടിൽ മോഷണം..: ഏഴര പവൻ സ്വർണം കവർന്നു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 :
 
സുല്‍ത്താന്‍ ബത്തേരി   മേലെ പുത്തന്‍കുന്നില്‍ ആളില്ലാത്ത വീട്ടിൽ  മോഷണം. ചെരുവുപുരയിടത്തില്‍ തോമസുകുട്ടിയുടെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം വീടിന്റെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുവെത്തി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴരപവന്‍ സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ്  കേസെടുത്ത് അന്വ ഷണം ആരംഭിച്ചു. .
 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *