November 7, 2026

സുരക്ഷാ ഭിത്തികൾ നിർമ്മിക്കാതെ റോഡ് നിർമ്മാണം പാതി വഴിയിൽ

0
IMG-20200704-WA0227.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ വാരാമ്പറ്റ  റോഡരികിൽ സുരക്ഷാ ഭിത്തികൾ നിർമ്മിക്കാതെ റോഡ് നിർമ്മാണം പാതി വഴിയിൽ….. ഇതുകാരണം നിരവധി വീടുകളാണ്  ഭീഷണിയിലുള്ളത്.
കൽപ്പറ്റ വാരാമ്പറ്റ റോഡരികിലുള്ള നിരവധി ഭാഗങ്ങളിലാണ് മതിയായ സുരക്ഷാ ഭിത്തികൾ ഇല്ലാതെ നിർമ്മാണം പാതിവഴിയിലുള്ളത്.  അപകടംനിറഞ്ഞ  വളവുകളും, കാടും  നിറഞ്ഞ അരികുകളിൽ    സുരക്ഷാ ഭിത്തികളൊ  റിഫ്ലക്ടർ സ്ഥാപിച്ച കുറ്റികളോ ഇല്ല. 
റോഡിന്റെ വളവുകളിൽ കാഴ്ചമറയ്ക്കുന്നതരത്തിൽ കാടുകൾ തള്ളിനിൽക്കുന്ന സ്ഥിതിയുമുണ്ട്.
കടുത്ത വളവുകൾക്ക് അരികിൽ വലിയ താഴ്ചയാണുള്ളത്. പല ഭാഗങ്ങളിലും ടാറിങ്‌ നടത്തിയതോടെ വാഹനങ്ങൾ അതിവേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. അരികുകളിൽ സുരക്ഷാ ഭിത്തി ഇല്ലാത്തതിനാൽ റോഡിന്റെ വശങ്ങളിലേക്ക് വാഹനങ്ങൾ വീണ് അപകടം സംഭവിക്കുന്നതിനും ഇടയാകും. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇതുകാരണം  റോഡരികിലുള്ള  നിരവധി വീടുകൾക്ക് സുരക്ഷാ ഭിത്തി ഇല്ലാത്ത ഭീഷണിയാണ്. മഴക്കാലമായതിനാൽ റോഡരികിൽ സുരക്ഷാ ഭിത്തികൾ ഉടൻ നിർമ്മിക്കണമെന്ന എന്ന ആവശ്യവും ഉയരുന്നുണ്ട് .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *