September 28, 2026

ദേശീയതലത്തില്‍ മൗണ്ടെയ്ന്‍ ബൈക്കിംഗില്‍ വെള്ളിമെഡല്‍ നേടിയ അപര്‍ണ സുരേഷിനെ ആദരിച്ചു.

0
wyd-05-bikers-club.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് ബൈക്കേഴ്സ് ക്ലബ്  ഉദ്ഘാടനവും ലോഗോ പ്രകാശനവും  ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ  നിര്‍വഹിച്ചു. ദേശീയതലത്തില്‍ മൗണ്ടെയ്ന്‍ ബൈക്കിംഗില്‍ വെള്ളിമെഡല്‍ നേടിയ അപര്‍ണ സുരേഷിനുള്ള ഉപഹാരം ജില്ലാ പോലീസ് ചീഫും  കാഷ് അവാര്‍ഡ്  ടി.പി. പോളും  വിതരണം ചെയ്തു. ജില്ലാ പോലീസ് ചീഫിനുള്ള  ഓണററി മെംബര്‍ഷിപ്പ് ക്ലബ്ബ് സെക്രട്ടറി സി.പി. സുധീഷ് കൈമാറി. ക്ലബ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാജിദ്, ട്രഷറര്‍ അബ്ദുല്‍ ഹാരിഫ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍, സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളംകുളം, കബീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കല്‍പ്പറ്റയില്‍നിന്നു കാരാപ്പുഴയിലേക്കു നടത്തിയ സൈക്കിള്‍ സവാരി ചലച്ചിത്രതാരം അബു സലിം ഫ്‌ളാഗ്ഓഫ് ചെയ്തു. സൈക്കിള്‍ സവാരിയുടെ പ്രാധാന്യത്തെക്കുറിച്ചു  ചെറുപ്പക്കാരെ ബോധവത്കരിക്കുക,  ഹ്രസ്വദുര യാത്രകള്‍ സൈക്കിളിലാക്കാന്‍ പ്രോത്സാഹിപ്പിക്കുക, വായു-ശബ്ദ മലിനീകരണം കുറയ്ക്കുക തുടങ്ങിയ ക്ലബിന്റെ ലക്ഷ്യങ്ങളാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *