June 13, 2026

ലോക് ഡൗൺ കാലയളവിൽ അടച്ചിട്ട കച്ചവടക്കാരുടെ വാടക ഒഴിവാക്കണം: മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ലോക് ഡൗൺ കാലയളവിൽ പൂർണമായി അടച്ചിടേണ്ടി വന്ന കച്ചവടക്കാരുടെ വാടക ഒഴിവാക്കി കൊടുക്കാൻ കെട്ടിടമുടമകൾ തയ്യാറാവണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു, പല കെട്ടിടമുടമകളും വാടക രണ്ടു് മാസത്തേത് ഒഴിവാക്കി കൊടുത്തിട്ടുണ്ടു്, അവരുടെ നടപടി സ്വാഗതാർഹമാണ് .ചിലർ വാടക കുടിയാൻമാരെ ബുദ്ധിമുട്ടിക്കുകയാണ്. കടകളിൽ എത്തുന്ന ഉപഭോക്താക്കൾക്കും ജീവനക്കാർക്കും അതത് കെട്ടിടങ്ങളിലെ ടോയിലറ്റുകൾ ഉപയോഗിക്കാൻ സംവിധാനമുണ്ടാവണം, പല കെട്ടിടമുടമകളും ടോയ്ലറ്റുകൾ ലോക്ക് ചെയ്തിരിക്കുകയാണ് ഇത് ശരിയല്ല,,, പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.പി .വി മഹേഷ് എൻ പി.ഷിബി, എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, എം കെ ഷിഹാബുദ്ദീൻ, കെ എക്സ് ജോർജ്, സി.കെ സുജിത്, ഇ എ നാസിർ, കെ ഷാനു, ജോൺസൺ ജോൺ എന്നിവർ പ്രസംഗിച്ചു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *