കെ.കരുണാകരൻ ജന്മദിന അനുസ്മണം നടത്തി.
കല്‍പ്പറ്റ: മുഖ്യമന്ത്രി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും കെകരുണാകരൻ അത്ഭുതമായിരുന്നുവെന്ന് ഡി.സി. സി പ്രസിഡണ്ട് ഐ .സി . ബാലകൃഷ്ണൻ എം.എൽ .എ പറഞ്ഞു. ഡി.സി.സി ഓഫീസിൽ നടന്ന കെ. കരുണാകരൻ 103-ാംജന്മദിനനുസ്മരണം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.മതേതരത്വം കടുത്ത ഭീഷണിനേരിടുന്ന ഇക്കാലത്ത് മതേതര മൂല്യങ്ങൾഉയർത്തി പിടിക്കുകയും എന്നെന്നും മതസൗഹാർദത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ലീഡറുടെ സ്മരണ വർഗീയശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്തു പകരും. രാഷ്ട്രീയ രംഗംപ്രക്ഷുബ്ദമാകുമ്പോളും സൗമ്യമായിഅനുയായികളെ ചേര്‍ത്ത് പിടിച്ച് ധീരമായിനയിച്ച് ലക്ഷ്യപ്രാപ്തി കൈവരിക്കുന്നനേതാവാണ് കെ കരുണാകരൻ എന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി.സി.സി അംഗം പി.പി. ആലി, കെ.കെ അബ്രാഹം, കെ.വി പോക്കർ ഹാജി, എൻ.എം.വിജയൻ , സി. ജയപ്രസാദ്, ഗിരീഷ് കല്പറ്റ,എൻ.വേണുഗോപാൽ, ബാബു പഴുപ്പത്തൂര്‍,സുജയ വേണുഗോപാല്‍, സക്കറിയ മണ്ണിൽ, ടിജി ചെറുതോട്ടിൽ സെബാസ്റ്റ്യൻ കല്‍പ്പറ്റ, വി.നൗഷാദ്, കബീർ കുന്നമ്പറ്റ എന്നിവർ പങ്കെടുത്തു.
Leave a Reply