September 27, 2026

മോട്ടോര്‍ വാഹന വകുപ്പ് കോവിഡ് 19 റിപ്പോര്‍ട്ട് കൈമാറി

0
Rto-report.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 വ്യാപന നിയന്ത്രണത്തിന് മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലുടനീളം നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് ആര്‍.ടി.ഒ എം.പി ജെയിംസ് കൈമാറി. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് സജീവ പങ്കാളിത്തമാണ് കാഴ്ചവെക്കുന്നത്. ജില്ലയിൽ നിന്നും സ്ഥലംമാറി പോകുന്ന  റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറായ എം.പി ജെയിംസിനു ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ്, ആര്‍.ടി.ഒ എം. പി ജെയിംസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *