April 26, 2024

കോവിഡ് സെന്റർ സ്ഥാപിക്കണം :യൂത്ത് കോൺഗ്രസ്‌

0
 
തിരുനെല്ലി :രണ്ട് അതിർത്തി ചെക്ക് പോസ്റ്റുകൾ സ്ഥിതി ചെയ്യുന്ന തിരുനെല്ലി  പഞ്ചായത്തിൽ ഊടു വഴിയിൽ കൂടി അനധികൃതമായി ആളുകൾ വരാൻ സാധ്യത ഉള്ളതിനാൽ രോഗവ്യപനം തടയുന്നതിന് കോവിഡ് സെന്റർ സ്ഥാപിക്കണം എന്ന്  തിരുനെല്ലി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആവിശ്യപെട്ടു. കൂടാതെ അങ്ങനെ എത്തുന്ന ആളുകളെ ഉടനെ ക്വാറന്റയ്ൻ  ചെയ്യിപ്പിക്കുന്നതിനു ആംബുലൻസ് ഏർപ്പാട് ചെയ്യണം. നിലവിൽ ഒരു ആംബുലൻസ് മാത്രമാണ് ഈ ആവിശ്യത്തിന് ഉള്ളത്. കൂടാതെ അതിർത്തി പ്രാദേശങ്ങളിൽ ഇത്തരക്കാരെ കണ്ടെത്തുന്നതിന് പോലീസ്, ഫോറെസ്റ്റ്, എക്സ്സൈസ്, റവന്യു , ആരോഗ്യം, വകുപ്പുകൾ സംയുക്ത പരിശോധന ടീമിനെ നിയമിക്കണം. 
അതോടൊപ്പം പഞ്ചായത്ത്‌ ഭരണസമിതി കോവിഡ് നെ പ്രെധിരോധ മാർഗം സ്വീകരിക്കുന്നതിൽ അലംബവം അവസാനിപ്പിക്കണം എന്നും യൂത്ത് കോൺഗ്രസ് ആവശ്യപെട്ടു. ക്വാറന്റയ്ൻ  ചെയ്യാൻ ഇൻസ്റ്റിറ്റ്യൂട്ട് ഇല്ല.. ഫണ്ട്‌ ഇല്ല എന്നൊക്കെ പറഞ്ഞു ഉദ്യോഗസ്ഥരെ നിരൂൽസഹ പെടുത്തുന്ന നടപടി അവസാനിപ്പിക്കാൻ പഞ്ചായത്ത്‌ ഭരണസമിതി തയ്യാറാവണം. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷംസീർ അരണപ്പാറ, മണ്ഡലം പ്രസിഡന്റ്‌ വിനോദ് അതിപാളി, സഞ്ജയ്‌ കൃഷ്ണ, റഹീഷ്, ദിനേശ് കൊട്ടിയൂർ, ഉദൈഫ തോൽപ്പെട്ടി, യൂസുഫ് കെ .യു. എന്നിവർ ആവിശ്യപെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *