April 20, 2024

തോട്ടങ്ങള്‍ പിടിച്ചെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിട്ടു നല്‍കണമെന്ന് കരിമ്പാലന്‍ സമുദായ ക്ഷേമ സമിതി

0
Img 20200707 Wa0265.jpg
വെങ്ങപ്പള്ളി പഞ്ചായത്തില്‍ മിച്ചഭൂമിയില്‍ ക്വാറി നടത്തിയ തോട്ടങ്ങള്‍ പിടിച്ചെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിട്ടു നല്‍കണമെന്ന് കരിമ്പാലന്‍ സമുദായ ക്ഷേമ സമിതി. വൈത്തിരി താലൂക്കില്‍ കേരള ലാന്‍ഡ് റിഫോംസ് സെക്ഷന്‍ 81 പ്രകാരം ഒഴിവു കിട്ടിയ തോട്ടഭൂമികള്‍ തരം മാറ്റി വ്യാപകമായി ക്വാറികള്‍ നടത്തുന്ന പ്രവണത കൂടുകയാണ്. ഇത്തരത്തില്‍ തരം മാറ്റി ക്വാറികള്‍ നടത്തിയെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനമായ വെങ്ങപ്പള്ളി അഞ്ചാം വാര്‍ഡിലെ വയനാട് മെറ്റല്‍സ്, എംഎംറ്റി കണ്‍സ്ട്രക്ഷന്‍സ് എന്നീ ക്വാറികള്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, റെവന്യൂ വകുപ്പ് മന്ത്രി, കേന്ദ്ര പട്ടിക ജാതി വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് കത്തയക്കും. ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ നിവേദനം നല്‍കിയിട്ടുണ്ട്. നടപടികള്‍ വൈകുന്ന സാഹചര്യമുണ്ടായാല്‍ ഭൂമി പിടിച്ചെടുക്കുമെന്നും അവര്‍ അറിയിച്ചു. 
    ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ് സമീപത്തെ ക്വാറികള്‍. പരിസ്ഥിതിക്കു നാശം വരുത്തുകയും ഭൂ നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് തോട്ട ഭൂമി തരം മാറ്റുകയും ചെയ്ത ക്വാറി നടത്തിപ്പുകാര്‍, ഭൂമിയുടെ ഉടമസ്ഥര്‍, നിയമ വിരുദ്ധ ക്വാറികള്‍ക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തോട്ട ഭൂമി വ്യാവയായിക ഉപയോഗത്തിന് തരം മാറ്റുന്ന നിയമ വിരുദ്ധ നടപടികള്‍ വയനാട്ടില്‍ തുടരുന്നു. തോട്ടഭൂമികളിലാണ് ഭീരിപക്ഷം ക്വാറികളും മെറ്റല്‍ ക്രഷറുകളും പ്രവര്‍ത്തിക്കുന്നത്. തോട്ടഭൂമിയാണെന്ന കാര്യം മറച്ചു വെച്ച ശേഷം പാരിസ്ഥിതിക അനുമതി വാങ്ങും. പിന്നീട് തദ്ദേശിയ തലത്തില്‍ നിന്ന് പ്രവര്‍ത്തനാനുമതി വാങ്ങുകയാണ് പതിവ്. പാരിസ്ഥിതിക അനുമതിയുമായി വന്ന ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കും. ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ വൈകിപ്പിച്ച് ക്വാറി ഉടമകളെ കൊണ്ട് ഹൈക്കോടതിയില്‍ നിന്നും ഡീംഡ് ലൈസന്‍സ് വാങ്ങുകയാണ് ഇപ്പോള്‍ വെങ്ങപ്പള്ളിയിലും മറ്റു പഞ്ചായത്തുകളിലും നടക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പ്രസിഡന്റ് എം ശിവശങ്കരന്‍, വൈസ് പ്രസിഡന്റ് സി സത്യഭാമ, എം കുട്ടിരാമന്‍ എന്നിവര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *