November 7, 2026

ഐ.വി.ദാസ് അനുസ്മരണം നടത്തി.

0
IMG-20200708-WA0227.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ വായന പക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു. സിമിൽ കെ.ബി അനുസ്മരണ പ്രഭാഷണം നടത്തി. സാംസ്ക്കാരിക പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം തന്നെയാണെന്ന് അടിയുറച്ച് വിശ്വസിക്കുകയും, കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് പുതിയൊരു ദിശാബോധം നൽകുകയും ചെയ്ത കർമധീരനായ ഐ.വി.ദാസ്  ജനസമ്മതനായ പൊതുപ്രവർത്തകനായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം .ഗംഗാധരൻ സ്വാഗതമാശംസിച്ചു. എ. അജയകുമാർ, കെ.ആർ.രഘുനാഥൻ, കെ.കെ.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *