March 28, 2024

ജൂലൈ മാസത്തെ റേഷന്‍ വിഹിതം വിതരണം തുടങ്ങി.

0
ജൂലൈ മാസത്തെ റേഷന്‍ വിഹിതം താഴെ പറയുന്ന അളവില്‍ റേഷന്‍ കടകളില്‍ നിന്നു വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ)- 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും സൗജന്യമായും ഒരു കി.ഗ്രാം പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മുന്‍ഗണനാ കാര്‍ഡ് (പിങ്ക്)- 4 കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും കി.ഗ്രാമിന് 2 രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണനേതര(സബ്‌സിഡി), എന്‍.പി.എസ്. (നീല)- ഓരോ അംഗത്തിനും 2 കിലോ അരി  4 രൂപ നിരക്കിലും ആട്ട കാര്‍ഡിന് 1 മുതല്‍ 3 കി.ഗ്രാം വരെ ലഭ്യതയ്ക്കനുസരിച്ച് കിലോ 17 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) (വെളള)- 4 കി.ഗ്രാം അരി 10.90/- രൂപയ്ക്കും ആട്ട കാര്‍ഡിന് 1 മുതല്‍ 3 കി.ഗ്രാം വരെ ലഭ്യതയ്ക്കനുസരിച്ച് കിലോ 17 രൂപ നിരക്കിലും ലഭിക്കും.
മണ്ണെണ്ണ- വൈദ്യുതീകരിച്ച വീടുകള്‍ക്ക് 0.5 ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് 4 ലിറ്ററും മണ്ണെണ്ണ 29 രൂപ നിരക്കില്‍ ലഭിക്കും. റേഷന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് നിര്‍ബന്ധമായും ചോദിച്ച് വാങ്ങണമെന്നും ബില്ലിലെ അര്‍ഹതപ്പെട്ട മുഴുവന്‍ വിഹിതവും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *