November 7, 2026

മുന്നണികളുടെ ഉത്തേജക മരുന്നായി പെൺ വിഷയം മാറിയെന്ന് ബി.ജെ.പി

0
IMG-20200708-WA0272.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
എൽ.ഡി.എഫ് – യു.ഡി.എഫ് മുന്നണികളുടെ ഉത്തേജക മരുന്നായി പെൺ വിഷയം മാറിയെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് സജി ശങ്കർ.സ്വർണ്ണ കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മാനന്തവാടി സബ്ബ് കലക്ടർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരിതയ്ക്ക് വേണ്ടി സ്വപ്നം കണ്ടത് യു.ഡി.എഫ് ആയിരുന്നുവെങ്കിൽ അന്ന് സരിത വിഷയത്തിൽ പ്രതിഷേധ കോലാഹലങ്ങൾ തീർത്ത എൽ.ഡി.എഫ് ആവട്ടെ ഇന്ന് സ്വപ്ന യ്ക്ക് പുറകെയാണെന്നും സജി ശങ്കർ കുറ്റപ്പെടുത്തി.കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.പ്രശാന്ത് മലവയൽ, പളളിയറ മുകുന്ദൻ, അഖിൽ പ്രേം, ജി.കെ.മാധവൻ, വിൽഫ്രഡ് ജോസ്, കെ.ജയേന്ദ്രൻ, ഇ.മാധവൻ, ലക്ഷമി കക്കോട്ടറ, ചന്ദ്രൻ ഇടിക്കര തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കലക്ട്രേറ്റിലേക്ക് നടത്തേണ്ടിയിരുന്ന പ്രതിഷേധ മാർച്ച് കണ്ടെയിൻമെൻ്റ് സോണായതിനാൽ മാനന്തവാടി സബ്ബ് കലക്ടർ ഓഫീസിലേക്ക് മാറ്റുകയായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *