April 20, 2024

വരദൂർ പി.എച്ച്.എസ്.സിയിൽ സായാഹ്ന ഒ.പി. പ്രവർത്തനമാരംഭിച്ചു

0
കണിയാമ്പറ്റ: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിന് കീഴിലെ വരദൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന
ഒ.പി പ്രവർത്തനമാരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വരദൂർ പി.എച്ച്.സി.യിൽ ഡോക്ടർമാരുടെ സേവനവും മരുന്ന് വിതരണവും ഉണ്ടാവും. അതിനായി പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും അധികമായി സായാഹ്ന ഒ.പിയുടെ പ്രവർത്തനത്തിനായി നിയമിച്ചിട്ടുണ്ട്. മുട്ടിൽ, പൂതാടി പഞ്ചായത്തിലെ രോഗികൾക്ക് കൂടി ചികിത്സാ സൗകര്യം ഉറപ്പു വരുത്തും.  
സായാഹ്ന ഒ.പി. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കടവൻ ഹംസ 16 ശ്രവണ സഹായി ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ്.പ്രസിഡൻ്റ് റൈഹാനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. വാർഡംഗങ്ങളായ പി.ജെ.രാജേന്ദ്രപ്രസാദ്, പ്രകാശ് കാവുമറ്റം, റഷീന സുബൈർ, സ്മിത സുനിൽ,  ജില്ലാ പഞ്ചായത്തംഗം ടി.ഓമന, ബ്ലോക്ക് അംഗം പൗലോസ് കുറുമ്പേമഠം, മെഡിക്കൽ ഓഫീസർ ഡോ.കെ.പ്രഭാകരൻ, സെക്രട്ടറി വി.ഉസ്മാൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *