April 25, 2024

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വെള്ളമുണ്ടയിൽ ധർണ്ണ ,

0
Img 20200709 Wa0043.jpg
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടന്ന വാർത്തകൾ വന്ന സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്  യു.ഡി.എഫ്. വെള്ളമുണ്ടയിൽ ധർണ്ണ നടത്തി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കടത്തിൽ   ഐ.ടി. സെക്രട്ടറിയും  മുഖ്യമന്ത്രിയുടെ    പ്രിൻസിപ്പിൽ സെക്രട്ടറിയുമായ ശിവശങ്കർ   ഉൾപ്പെട്ടത് മുഖ്യ മന്ത്രിയുടെ അറിവോടെയാണന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. സ്വപ്ന സുരേഷിന്റെ നിയമന ഉത്തരവാദിത്വവും മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. യു.ഡി.എഫ്. വെള്ള മുണ്ട പഞ്ചായത്ത്  ചെയർമാൻ പി.സി. മൊയ്തുഹാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡണ്ട്     മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.   മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട്  ചിന്നമ്മ ജോസ്, പി.സി. ഇബ്രാഹിം ഹാജി, ടി.കെ. മമ്മൂട്ടി ,പി.കെ. അമീൻ,, ഉസ്മാൻ പള്ളിയാൽ, കെ.കെ.സി. റഫീഖ് , ഷാജി ജേക്കബ്ബ് തുടങ്ങിയവർ പ്രസംഗിച്ചു. 
   തരുവണയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ  പനമരം  ബ്ലോക്ക് കോൺഗ്രസ്  വൈസ് പ്രസിഡണ്ട്  ആൻഡ്രൂസ് ജോസഫ് ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡണ്ട് പി.വി. ബാലൻ അധ്യക്ഷത വഹിച്ചു.  റെജിമോൻ പുന്നോലിൽ,  നാസർ വാഴയിൽ, നൗഷാദ് എം.    വിനോദ് പാലിയാണ തുടങ്ങിയവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *