April 25, 2024

സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രി രാജിവെക്കണം _ എന്‍.ഡി.അപ്പച്ചന്‍

0
Img 20200709 Wa0218.jpg
 
കല്‍പ്പറ്റ: സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുട്ടില്‍ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. യു പി എ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 142- ഡോളറായിരുന്നു. അന്ന് ഡീസലിന് 61- രൂപ വിലയും പെട്രോളിന് 70- രൂപയും. ഇപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില ഒരു ബാരലിന് വെറും 42- ഡോളറാണ്. മോദി സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റതിലൂടെയാണ് കൊള്ള നടത്തി കേന്ദ്ര ഗവണ്‍മെന്റ് എക്‌സൈസ് ഡ്യൂട്ടി വരദ്ധിപ്പിച്ചതിലൂടെയും സംസ്ഥാന സര്‍ക്കാര്‍ 21 % ജി എസ് ടി ഈടാക്കിയും പാവപ്പെട്ട ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് കോവിഡ് 19- ലോകമാസകലം വ്യാപിച്ചപ്പോള്‍ വിദേശത്തുള്ളവരെ തിരിച്ച്‌കൊണ്ടുവരാന്‍ ഒരു നടപടിയും സ്വീകരിക്കാതെ ഇതിന്റെ മറവില്‍ സി പി ഐ എം കോടികളാണ് സമ്പാദിച്ചത്. കേരളത്തിലെ ജനങ്ങളെ കൊള്ളയടിച്ച് സ്വര്‍ണ്ണ കള്ളകടത്തിന് കൂട്ട് നില്‍ക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവെച്ച് പ്രസ്തുത കേസ് സിബിഐ, ഇന്റര്‍പോള്‍ തുടങ്ങിയ ഏജന്‍സികള്‍ അന്വേഷിച്ച് ഇതില്‍ പങ്കുള്ളവരെ കല്‍ തുറങ്കില്‍ അടക്കണമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് യുഡിഎഫ് കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് ചെയര്‍മാന്‍ വടകര മുഹമ്മദ് അധ്യക്ഷത വഹിച്ചു.സലാം നീലിക്കണ്ടി, ജോയിതൊട്ടിത്തറ, എം.ഒ.ദേവസ്യ, ജില്ലാപഞ്ചായത്ത് മെംബര്‍ കെ. മിനി, എം.കെ.ആലി, ലത്തീവ് കക്കാത്ത്, കെ.സുന്ദര്‍രാജന്‍, സുന്ദര്‍രാജ് ഏപ്പെട്ടി, പി.സജീവന്‍, മുസ്തഫ പയന്തോത്ത്, യു.കെ.ഗോപി, സി.കെ.ബാലകൃഷ്ണന്‍, ചന്ദ്രികാ കൃഷ്ണന്‍, ഒ.കെ.സക്കീര്‍, എന്‍.ബി, ഫൈസല്‍,കാതിരി അബ്ദുള്ള, പി.കെ.കുഞ്ഞമ്മദ്, ഫൈസല്‍ പാപ്പിന, സീമ ജയരാജന്‍, ബാബു പിണ്ടിപ്പുഴ എന്നിവര്‍ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *