November 8, 2026

സ്വര്‍ണ്ണക്കടത്ത് വിഷയം : യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ച് നാളെ : നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യും

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് വെളിവായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 
യൂത്ത് ലീഗ് നാളെ  (ജൂലൈ 10) രാവിലെ 10 മണിക്ക് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ അറിയിച്ചു. മാര്‍ച്ച് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യും. ലീഗ് ജില്ലാ പ്രസിഡന്‍റ് പി പി എ കരീം, ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്ഹാജി, സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍, സി മൊയ്തീന്‍കുട്ടി, പി ഇസ്മയില്‍, റസാഖ് കല്‍പ്പറ്റ, പി പി അയ്യൂബ്, എന്‍ നിസാര്‍ അഹമ്മദ്, ടി ഹംസ, എം എ അസൈനാര്‍, പി കെ അസ്മത്ത്, യൂത്ത് ലീഗ് ജില്ലാ മണ്ഡലം നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *