കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ജനദ്രോഹ നടപടികൾക്കുമെതിരെ ജനതാദൾ എസ് പ്രതിഷേധം
കൽപ്പറ്റഃ
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ജനദ്രോഹ നടപടികൾക്കുമെതിരെ ജനതാദൾ എസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ച്നു മുന്നിൽ ജനതാദൾ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ മെമ്പറും ജനതാദൾ എസ് നേതാവുമായ കെ.കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.
സി.കെ.ഉമ്മർ അധ്യക്ഷത വഹിച്ചു. യുവജനസേവാദൾ ദേശീയ പ്രസിഡന്റ് ജുനൈദ് കൈപ്പാണി, ബി.രാധാകൃഷ്ണപിള്ള ,ടി.കെ.ഉമർ,സി.പി.അഷ്റഫ്,ഉനൈസ് കല്ലൂർ,എ.ജെ.കുര്യൻ, സൈഫ് വൈത്തിരി ,അമീർ അറക്കൽ,വി.അബ്ദുൽ സലിം,എം.ഹബീബ്റഹ്മാൻ,ബെന്നി കുറുമ്പലക്കാട്ട് എന്നിവർ സംസാരിച്ചു.




Leave a Reply