മാനന്തവാടി പോലീസ് സ്റ്റേഷനിൽ വാട്ടർ ഫിൽറ്റർ വിതരണം ചെയ്തു
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സമഗ്ര ആരോഗ്യ ശുചിത്വ പദ്ധതിയുടെ ഭാഗമായി മാനന്തവാടി പോലീസ് സ്റ്റേഷനിൽ വാട്ടർ ഫിൽറ്റർ വിതരണം ചെയ്തു. ലോകാരോഗ്യ സംഘടന വഴി ലഭിച്ച വാട്ടർ ഫിൽറ്റർ ആണ് വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ . ഫാ.പോൾ കൂട്ടാല മാനന്തവാടി സർക്കിൾ ഇൻസ്‌പെക്ടർ എം എം അബ്‌ദുൾ കരീമിന് വാട്ടർ ഫിൽറ്റർ നൽകി നിർവഹിച്ചു. സബ് ഇൻസ്‌പെക്ടർ റോയി.പി. സി, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.എ.എന്നിവർ സംസാരിച്ചു





Leave a Reply