April 25, 2024

കണ്ടെയ്ൻമെന്റ് സോൺ: ആരോഗ്യ വകുപ്പിൻ്റെ പിടിപ്പുകേടാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

0
കൽപ്പറ്റ: ജില്ലയിലെ ബത്തേരി, കൽപ്പറ്റ, കോറോം മക്കിയാട്, പാടിച്ചിറ കാട്ടിക്കുളം എന്നീ വ്യാപാര കേന്ദ്രങ്ങൾ കൺടയിൻമെൻ്റ് സോണുകളാക്കി ആഴ്ചകളോളം അടച്ച് പൂട്ടലിലെത്തിച്ചത് ആരോഗ്യ വകുപ്പിൻ്റെ പിടിപ്പുകേട് മൂലമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു.സമ്പർക്കം റിപ്പോർട്ട് ചെയ്യപ്പെടാതെ തന്നെ അതീവ നിയന്ത്രണ മേഖലയാക്കി ബന്ദിയാക്കുന്നത് ശരിയല്ല. രോഗവ്യാപനം തടയാൻ ശാസത്രീയമായി നടപടികൾ എടുക്കുന്നതിന് പകരം ടൗൺപ്രദേശങ്ങൾ 14 ദിവസം അടച്ചിട്ടത് നീതീകരിക്കാൻ കഴിയില്ല, കാട്ടിക്കുളവും ബത്തേരിയും രണ്ടാമതും കൺടയിൻമെൻ്റ് സോണാക്കുകയാണുണ്ടായത്, ട്രക്ക് ഡ്രൈവർ സ്ഥാപനവുമായി ബന്ധപ്പെടാതെ തിരിച്ചു പോയതിന് ശേഷം പോസിറ്റീവായതിന് ഒരു പ്രദേശം മൊത്തം അടച്ചിട്ട മാനദണ്ഡം പുനപരിശോധിക്കണം. നിരീക്ഷണത്തിലുള്ളയാൾ പുറത്ത് പോയതിനാണ് കാട്ടിക്കുളം അടച്ചിട്ടത്, കോറോം മക്കിയാട് എന്നിവിടങ്ങളിലും ഇതെ അവസ്ഥ,, തൊട്ടതിനും പിടിച്ചതിനും കൺടയിൻമെൻ്റ് ആയി പ്രഖ്യാപിച്ച് ജനങ്ങളെ ബന്ദികളാക്കുന്നത് പുനപരിശോധിക്കണം, ജില്ലാ പ്രസിഡൻ്റ് കെ.കെ വാസുദേവൻ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടരി ഒ.വി വർഗീസ് ട്രഷറർ ഇ ഹൈദ്രു,, കെ ഉസ്മാൻ, കെ കുഞ്ഞിരായിൻ ഹാജി,നൗഷാദ് കരിമ്പനക്കൽ, ഡോ മാത്യു തോമസ് കെ.ടി ഇസ്മാഈൽ, എം.വി സുരേന്ദ്രൻ ജോജിൻ ടി ജോയി, പി വി മഹേഷ്, കെ കെ അമ്മദ്, കമ്പ അബ്ദുല്ല ഹാജി, സി രവീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *