September 28, 2026

നേത്ര രോഗ ചികിത്സാ റൂം ഉദ്ഘാടനം ചെയ്തു.

0
IMG-20200715-WA0060.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക :
പാതിരിച്ചാൽ ഗവ. ആയുർവേദ ആശുപത്രിയിൽ നേത്ര രോഗ ചികിത്സ വിഭാഗത്തിൻ്റെ ചികിത്സാ റൂമിൻ്റെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ഉഷാ വിജയൻ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ്  നജുമുദ്ദീൻ മൂടമ്പത്ത്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ  ആശ മെജോ ,  ജിൽസൺ തുപ്പുംകര, സി.എം.ഒ ഡോ പി.രാംകുമാർ, ഡോ സുരേഷ് കുമാർ, ഡോ രേഖ കെ.വി, ഡോ. സിജോ കുര്യാക്കോസ്, സ്ഥാപനത്തിലെ മറ്റു ജീവനക്കാരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ആശുപത്രിയിലെ വാർഡിലേയ്ക്ക് പുതിയതായി വാങ്ങിയ കട്ടിലുകളുടെ ഔപചാരിക  ഉത്ഘാടനവും ഇതോടൊപ്പം നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *