March 29, 2024

ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ:പിൻവാതിൽ നിയമനങ്ങളുടെ നവ കേരള മോഡൽ: കേരള എൻ.ജി.ഒ അസോസിയേഷൻ

0
Img 20200715 Wa0095.jpg
കൽപ്പറ്റ: വിവിധ വകുപ്പുകളിലും ഏജൻസികളിലും ടോട്ടൽ സൊല്യൂഷൻസ് പ്രൊവൈഡർ വഴി സർക്കാർ നടത്തിയ കൺസൽട്ടൻസി നിയമനങ്ങൾ സ്വന്തക്കാരെ പിൻവാതിലിലൂടെ തിരുകിക്കയറ്റാനുള്ള സർക്കാരിൻ്റെ നവകേരള മോഡലാണെന്നും, ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ തൊഴിലാളി വർഗ്ഗ പ്രേമം പറയുന്നവർ യഥാർത്ഥത്തിൽ വഞ്ചിക്കുകയാണെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആരോപിച്ചു.
കൺസൽട്ടൻസികൾ വഴിയുള്ള പിൻവാതിൽ നിയമനങ്ങൾ റദ്ദ് ചെയ്യുക, പി.എസ്.സി യെ നോക്കുകുത്തിയാക്കുന്ന നടപടി അവസാനിപ്പിക്കുക, കോവിഡിനെ മറയാക്കി നടന്ന സ്വർണ്ണക്കടത്തിലെ ഉന്നത ബന്ധങ്ങൾ അന്വേഷിക്കുക, കള്ളക്കടത്തുകാർക്ക് ഐ.ടി വകുപ്പിൽ നുഴഞ്ഞു കയറാൻ അവസരം ലഭിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുക, രണ്ടു വർഷമായി കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പുനപരിശോധിക്കുക, ശമ്പള പരിഷ്ക്കരണ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ കൂട്ടായ്മ നടത്തിയത്. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യൻ മുഖ്യപ്രഭാഷണം നടത്തി. അഭിജിത്ത് സി.ആർ, ജോസ് കെ.എ, പ്രതീപ കെ.പി, ബിജു ജോസഫ്, സുഗതൻ കെ.എസ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *