May 8, 2024

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ കേന്ദ്രം: കെ.സി റോസക്കുട്ടി ടീച്ചര്‍

0
Img 20200715 Wa0110.jpg


കല്‍പ്പറ്റ: ഡിപ്ലോമാറ്റിക്ക് കാര്‍ഗോ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തി.  രാജ്യദ്രോഹ കേസില്‍ പ്രതികളായവരുമായി ബന്ധമുളള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ്  വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുമ്പില്‍ പ്രൊട്ടസ്റ്റ് സ്‌ക്വയര്‍ സംഘടിപ്പിച്ചു . കേവി ഡിന്റെ സമയത്തും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് താല്പര്യം സ്വര്‍ണക്കടത്ത് അടക്കമുള്ള അഴിമതികള്‍ നടത്തുന്ന പ്രതികളെ സംരക്ഷിക്കുന്നതിനാണ്.   ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ കുറ്റവാളികളുടെ താവളമായി മാറിയിരിക്കുന്നത്. ഇത്തരത്തില്‍  പൊതുസമൂഹത്തിനു മുമ്പില്‍ അപമാനിക്കപ്പെട്ട  മുഖ്യമന്ത്രി രാഷ്ട്രീയ മര്യാദ ഉണ്ടെങ്കില്‍ രാജി വെച്ച് പുറത്തു പോകണം എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കെ .സി റോസക്കുട്ടി ടീച്ചര്‍ ആവശ്യപ്പെട്ടു. സമരം ചെയുന്നവരെ കോവിഡ് പരത്തുന്നവരായി ചിത്രീകരിച്ച് മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ജനരോഷം ഇല്ലാതാക്കാന്‍ കഴിയില്ല എന്നും അവര്‍ പറഞ്ഞു . യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രെട്ടസ്റ്റ് സ്‌ക്വയര്‍ ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. എം.കെ ഇന്ദ്രജിത്ത്,  രോഹിത് ബോധി ,റോബിന്‍ പനമരം , ഷൈജല്‍ വി. സി,   അഫ്‌സല്‍ ചീരാല്‍, കെ.മഹേഷ്, സുജിത്ത്.പി.എം, സിജു പൗലോസ്, കെ.വി.ശ്രീലക്ഷ്മി, സിറിള്‍ ജോസ്, അസീസ് വാളാട് ,  സാലി റാട്ടകൊല്ലി, ലയണല്‍ മാത്യു, നിഖില്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *