പള്ളിക്കുന്ന് ക്ഷീര സംഘം ഭരണസമിതി രാജി വെച്ച് അഴിമതി തുക തിരിച്ചടക്കണമെന്ന് സി.പി.എം
പള്ളിക്കുന്ന് ക്ഷീര സംഘം ഭരണസമിതി രാജി വെച്ച് അഴിമതി തുക തിരിച്ചടക്കണമെന്ന് സി.പി.എം. ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2013 മുതൽ സംഘത്തിൽ നടത്തിയ ഓഡിറ്റിൽ വൻ തുകകൾ തിരിമറി
നടത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് സംഘം ഡയറക്ടർ ബിജു
സെബാസ്റ്റ്യൻ നൽകിയ പരാതിയിൻമേൽ ക്ഷീര വികസന ഓഫീസ് സെക്ഷൻ
65 എൻക്വയറി നടത്തുകയും, കേരള സഹകരണ നിയമം, ചട്ടം സംഘം
ബൈലോ എന്നിവ ലംഘിച്ച് പള്ളിക്കുന്ന് ക്ഷീര സംഘം
കെട്ടിട നിർമ്മാണത്തിലും ബയോവില്ലേജ് സ്വാശ്രയ സംഘം, രൂപീകരണം,
പ്ലാന്റ് &
മെഷ്യനറി, സ്ഥലം വാങ്ങൽ എന്നിങ്ങനെ ക്രമരഹിതമായ പ്രവർത്തന
ത്തിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു.
9314046 /- രൂപ ആയതിന്റെ
പലിശ
(15%) – 72,18,400/- രൂപയും കൂടി ആകെ 1,65,32,446/- രൂപ 2013-18 കാല
ഘട്ടത്തിൽ ഭരണം നടത്തിയ ഭരണസമിതി അംഗങ്ങളിൽ നിന്നും, 26-05-2018
മുതൽ ഭരണം നടത്തിയ ഭരണസമിതിയിലെ വിയോജന കുറിപ്പ് രേഖപ്പെടു
ത്തിയ ബിജു
സെബാസ്റ്റ്യൻ, റെനീഷ് പി.പി. എന്നീ രണ്ട് ഭരണസമിതി അംഗ
ങ്ങൾ ഒഴികെ മറ്റുള്ളവരും സംഘം സെക്രട്ടറി, പ്രസിഡണ്ട് എന്നിവരും ചേർന്ന്
15 ദിവസത്തിനുള്ളിൽ സംഘത്തിൽ പണം തിരിച്ചടക്കണമെന്ന് ഡപ്യൂട്ടി ഡയറ ക്ടർ ഭരണസമിതി അംഗങ്ങൾക്ക് നോട്ടീസ് അയച്ചു. ഉദ്ഘാടനം കഴിഞ്ഞ്
വർഷങ്ങൾ കഴിഞ്ഞിട്ടും സംഘം കെട്ടിടത്തിന് നാളിതുവരെ കെട്ടിട നമ്പർ ലഭ്യ
മായിട്ടില്ല. സംഘത്തിൽ നടത്തിയ വൻ സാമ്പത്തിക കൊള്ളമൂലം ക്ഷീരകർഷ
കർക്ക് യഥാസമയം പാൽവിലയോ മറ്റ് ആനുകൂല്യങ്ങളോ നൽകാൻ സാധിക്കു
ന്നില്ല. അഴിമതി നടത്താൻ നേതൃത്വം നൽകിയ സംഘം പ്രസിഡണ്ട് വയനാട്
കോൺഗ്രസ്സ് പാർട്ടിയുടെ വൈസ് പ്രസിഡണ്ട് കൂടിയാണ്. ഇത് തട്ടിപ്പിന്റെ
ആഴം വർദ്ധിപ്പിക്കുവാൻ കാരണമായി. യഥാസമയം ഓഡിറ്റ് നടത്താതെയും,
ഓഡിറ്റ് വിവരങ്ങൾ ജനറൽ ബോഡിയിൽ ചർച്ച ചെയ്യാതെയും, ക്ഷീര കർഷകരെ വഞ്ചിക്കുകയും ചെയ്ത
ഭരണസമിതി അംഗങ്ങൾ രാജിവെച്ച് സംഘ
ത്തിൽ നിന്നും അപഹരിച്ച തുക സംഘത്തിൽ തിരിച്ചടപ്പിച്ച് മാതൃകാപരമായ
ശിക്ഷ നൽകുന്നതു വരെ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് ഇവർ പറഞ്ഞു. സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിജു .എം. ജോയി, ക്ഷീര സംഘം ഡയറക്ടർ ബിജു െസെബാസ്റ്റ്യൻ, ക്ഷീര കർഷകൻ കെ. റസാഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply