June 13, 2026

കസ്തൂരി രംഗൻ റിപ്പോർട്ട് : ആശങ്ക അകറ്റാൻ സംസ്ഥാന സർക്കാരിന്റെ സത്വര ശ്രദ്ധയും ഇടപെടലും വേണമെന്ന് കെ.എൽ. പൗലോസ് .

0
By ന്യൂസ് വയനാട് ബ്യൂറോ
കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കർഷക സമൂഹം വിണ്ടും ആശങ്കയുടെ മുൾമുനയിലായിരിക്കുകയാണെന്നും ആശങ്ക അകറ്റാൻ സംസ്ഥാന സർക്കാർ സത്വര ശ്രദ്ധയും ഇടപെടലും നടത്തണമെന്നും കെ.പി.സി.സി. മെമ്പർ കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ പരാമർശിക്കുന്ന 123 വില്ലേജുകൾ ആകെയും റവന്യൂ ഭൂമികളും പരിസ്ഥിതി ലോല മേഖലകളാക്കാനാണ് പുതിയ നീക്കമെന്ന് വാർത്തകൾ വരുന്നു. ഇതു തികച്ചും കർഷക വിരുദ്ധമാണ്.                           യു.ഡി.എഫ് സർക്കാർ തികച്ചും ശാസ്ത്രീയവും, കർഷക അനുഭാവവുമായ നയമാണ് സീകരിച്ചിരുന്നതു . വിഷയത്തെ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തി റിപ്പോർട്ടു സമർപ്പിക്കാൻ അന്ന്  ഉമ്മൻ വി.ഉമ്മൻ സമിതിയെ യുഡിഎഫ് സർകാർ നിയമിച്ചു . അന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി ശ്രീ. എം.എം.ഹസ്സൻ ചെയർമാനായി അഞ്ചംഗ സമിതിയേയും നിയമിച്ചു. മ് സർക്കാർ നിയമിച്ച സമിതിയും താൻ കൂടി അംഗമായ എം.എം.ഹസ്സൻ സമിതിയും സംസ്ഥാനത്തെ ബന്ധപ്പെട്ട എല്ലാ ജില്ലകളും സന്ദർശിച്ച് പഠനം നടത്തി സർക്കാരിന് റിപ്പോർട്ടുകൾ സമമർപ്പിച്ചു. 123 വില്ലേജുകളെ ആകമാനം പരിസ്ഥിതി ലോല മേഖല ആക്കുന്നത് ശാസ്ത്രീയമല്ലന്നും, അങ്ങിനെ ആക്കിയാൽ അത് കർഷക ദ്രോഹമാകുമെന്നും കൃത്യമായി അതിൽ പറഞ്ഞു. അതിനാൽ കൃഷിയിടങ്ങളും, തോട്ടങ്ങളും, ജനവാസ കേന്ദ്രങ്ങളും പൂർണ്ണമായി പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്നും, വനപ്രദേശങ്ങളും, ലോക പൈതൃക പ്രദേശങ്ങള സംരക്ഷിത മേഖലകളും മാത്രം ഉൾപ്പെടുത്തി പരിസ്ഥിതി മേഖല പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ആ റിപ്പോർട്ടുകളിൽ ഊന്നി പറഞ്ഞിരുന്നു. അതു യു ഡി.എഫ്. സർക്കാർ അംഗീകരിക്കുകയും ആയത് കേന്ദ്ര ഹരിത ട്രിബ്യൂണലിനേയും, കേന്ദ്ര സർക്കാരിനേയും അറിയിക്കുകയും ചെയ്തു. അത് അവർ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു അതിനു വിരുദ്ധമായിട്ടാണ് 123 വില്ലേജുകളിൽ ഭൂരിപക്ഷവും റവന്യൂ ഭൂമികളും ഉൾപ്പെടുത്തി ഇഎസ്.എ പ്രഖ്യാപിക്കാൻ നീക്കം നടക്കുന്നത്. ഇത് കർഷക ദ്രോഹമാണ്.ഇതു തിരുത്തിക്കുവാൻ സംസ്ഥാന സർക്കാർ സത്വര ഇടപെടൽ നടത്തണമെന്നും പൗലോസ് ആവശ്യപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *