പുഴക്കംവയൽ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിപിക്കണം – മുസ്ലിം ലീഗ്
കോട്ടത്തറ:
വെള്ളം കയറിയാൽ മുങ്ങിക്കിടക്കാറുള്ള പുഴക്കംവയലിലേ വൈദ്യുതി ട്രാൻസ്ഫോമർ അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ് ചീരാകത്ത് ശാഖ കമ്മിറ്റി ജനറൽ കൗൺസിൽ മീറ്റ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
കോട്ടത്തറ ചെറുപുഴയുടെ തീരത്താണ് ഈ ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നത്. വർഷം തോറുംമൂഴി വെള്ളം കയറാറുള്ളതിനാൽ പലപ്പോഴും ട്രാൻസ്ഫോമർ വെള്ളത്തിൽ മുങ്ങിപ്പോകാറുണ്ട്.
ആ സമയത്ത് വൈദ്യുതി കണക്ഷൻ വിച്ചേദിക്കപ്പെടും.ഇത് മൂലം പുഴക്കംവയൽ, വാടാനപ്പള്ളിക്കുന്ന് ,ചേലാകുനിക്കുന്ന്. മൈലാടി തുടങ്ങിയ ഭാഗങ്ങളിൽ ആഴ്ചകളോളം വൈദ്യുതി നിഷേധിക്കപ്പെടും.
ഇതിനെതിരേ നിരവധി തവണ പ്രദേശത്തുകാർ
KSEB ഡിവിഷൻ ഓഫീസ്സിൽ പരാതി പറഞ്ഞിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. വെള്ളപ്പൊക്ക ഭീഷിണി നേരിടുന്ന ഈ സ്ഥലത്ത് നിന്നും സൗകര്യപ്രദമായ മറ്റോരു സ്ഥലത്തേക്ക് ട്രാൻസ്ഫോർമാറ്റി സ്ഥാപിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണം
യോഗത്തിൽ പ്രസിഡണ്ട് വി.മൂസ്സ അദ്ധ്യക്ഷതവഹിച്ചു.
കോട്ടത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. പി.സി. കോട്ടത്തറ ഗഫൂർ വെണ്ണിയോട്.പി.സുരേഷ് പി.ഹസ്സൻ.കെ.അബൂട്ടി മാസ്റ്റർ.കെ.അബ്ദുൾ അസീസ്.എം.കുഞ്ഞബ്ദുള്ള.എം അബ്ദുൾ ജലീൽ അസീസ് പുന്നോളി.
പി.കെ.മജീദ് നാസർ ദാരിമി തുടങ്ങിയവർ പ്രസംഗിച്ചു





Leave a Reply