June 13, 2026

ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക് .

0
By ന്യൂസ് വയനാട് ബ്യൂറോ
ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച്  കാർ ഡ്രൈവർക്ക് പരിക്ക്.
   കോഴിക്കോടേക്ക് വെഹിക്കിൾ സർവീസിനായി പോവുകയായിരുന്ന കാറും വയനാട് ഭാഗത്തേക്ക്‌ പോകുന്ന വി. ആർ.എൽ ട്രാൻസ്‌പോർട്ടിന്റെ ചരക്ക് ലോറിയും തമ്മിൽ രണ്ടാം വളവിനടുത്ത് വച്ച്  കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ  പരിക്കേറ്റ കാർ ഡ്രൈവർ വേങ്ങപ്പള്ളി സ്വദേശി പാറക്കണ്ടി ഇബ്രാഹിമിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നേരിയ തോതിൽ  ഗതാഗത തടസ്സം നേരിട്ടിരുന്നു.ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി ട്രാഫിക്ക്  പോലീസും ചേർന്നാണ്  ഗതാഗത തടസ്സം നിയന്ത്രിച്ചത്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *