September 27, 2026

കോവിഡ് പ്രതിരോധം: ബത്തേരിയിൽ പഞ്ചായത്ത് തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനം.

0
IMG-20200721-WA0227.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനും ,മുൻപോട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും ,പ്രളയ മുൻകരുതൽ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി ബത്തേരി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ,മുനിസിപ്പാലിറ്റി, ബ്ലോക്ക് പ്രതിനിധികളെയും ,പോലീസ് ,ആരോഗ്യ വിഭാഗം തുടങ്ങിയവരെയും ഉൾപ്പെടുത്തി ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ ആലോചനായോഗം നടന്നു. ബത്തേരി സിവിൽ സ്റ്റേഷനിൽ വെച്ച് നടന്ന യോഗത്തിൽ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ,സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരുപതോളം പ്രതിനിധികൾ പങ്കെടുത്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് വേണ്ടി താലൂക്ക് തലത്തിൽ എം.എൽ.എ ഐ.സി ബാലകഷ്ണൻ ചെയർമാനും ,ബത്തേരി തഹസിൽദാർ പി.എം കുരിയൻ കൺവീനറുമായി സബ്‌ കമ്മറ്റി രൂപീകരിച്ചു. കൂടാതെ പ്രളയത്തിൻ്റെ മുന്നൊരുക്കമായി   ,അതാത് വില്ലേജ് ഓഫീസർമാർ കൺവീനർമാരായി പഞ്ചായത്ത് തലത്തിൽ കമ്മറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു.
             ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *