June 13, 2026

വിംസ് മെഡിക്കൽ കോളേജ്: ജീവനക്കാരുടെ ആശങ്കയകറ്റണം:ബി എം എസ്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വർഷങ്ങളായി വയനാട് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന വിംസ് മെഡിക്കൽ കോളേജ് ആശുപത്രി സർക്കാറിന് കൈമാറുവാൻ മാനേജ്മെൻറ് തയ്യാറാകുകയും, ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങൾ നടന്നു വരുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ജീവനക്കാർക്കും മറ്റു തൊഴിലാളികൾക്കും തൊഴിൽ  നഷ്ടപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ അവരുടെ ജോലി സ്ഥിരത ഉറപ്പാക്കണമെന്ന്‌ കേരള ഹോസ്പിറ്റൽ എംപ്ലോയീസ് സംഘം (ബിഎംഎസ്) ആവശ്യപ്പെട്ടു. സ്ഥാപനം തുടങ്ങിയ കാലം മുതൽ അവിടെ ജോലി ചെയ്തുവരുന്നവരും, പിന്നീട് ജോലിയിൽ പ്രവേശിച്ചവരുമായി ആയിരത്തിലധികം ജീവനക്കാർ നിലവിലുണ്ട്. സ്ഥാപനം സർക്കാർ ഏറ്റെടുത്താൽ ഇവർക്ക് എല്ലാവർക്കും ജോലി തുടർന്നുലഭിക്കുമെന്ന പ്രതീക്ഷയിലാണ്  ഏവരും. മാനേജ്മെന്റ് സർക്കാറിന് സ്ഥാപനം കൈമാറുന്ന സാഹചര്യമുണ്ടായാൽ മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ സ്ഥിരത ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ സെക്രട്ടറി പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജനറൽ സെക്രട്ടറി പി.ആർ.സുരേഷ്, കെ.കെ.പ്രകാ ശൻ, പിഎസ് ശശിധരൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *