June 13, 2026

തൊണ്ടർനാട് കോവിഡ് രോഗവ്യാപനം :ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജിവെക്കണം : : യു.ഡി.എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ
.               മാനന്തവാടി -ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള പഞ്ചായത്തായി  തൊണ്ടർനാട് മാറിയതിൽ ഏറ്റവും വലിയ പങ്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ അലംഭാവവും കെടുകാരൃസ്ഥതയും രാഷ്ട്രീയ വിരോധവും കാരണമാണെന്ന് പറയാതിരിക്കാൻ കഴിയില്ല അതുകൊണ്ടുതന്നെ ചെയർമാൻ സ്ഥാനം രാജിവെക്കാൻ തയ്യാറാകണമെന്ന് യു.ഡി.എഫ്.തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു.  പഞ്ചായത്തിലെ 12, 13 വാർഡിന്റെ അതിരിലെ ഒരു ക്വാർട്ടേഴ്സിൽ ആരും അറിയാതെ ബാംഗ്ലൂരിൽ നിന്ന് വന്ന് താമസിച്ച ആൾക്ക് രോഗ ബാധ ഉണ്ടായപ്പോൾ തന്നെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 12വാർഡ് മെമ്പറെ യും വാർഡ് ജാഗ്രതാ സമിതിയെയും കുറ്റപ്പെടുത്താനും രാഷ്ട്രീയമായ പ്രചരണം നടത്താനുമാണ്‌ ശ്രമിച്ചത്. അവരെ കണ്ടെത്താനും ക്വാറൻ്റെയിൻ ചെയ്യാനും കഴിയാതെ രോഗബാധിതരുടെ പ്രദേശങ്ങൾ അണു വിമുക്തമാക്കാനോ  പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി വേണ്ട നടപടികൾ സ്വീകരിക്കാതെ ഇവരുടെ രാഷ്ട്രീയ നിറം നോക്കാനും പരസ്യമായി അപമാനിക്കാനുമാണ് ശ്രമിച്ചത്. പ്രാഥമിക സമ്പർക്കത്തിലുള്ളവർക്ക്‌  രോഗം സ്ഥിരീകരിച്ചപ്പോൾഅവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ വേണ്ട വിധം നിരീക്ഷണത്തിൽ കഴിയാൻ സഹായിക്കാതെ റാപിഡ് ടെസ്റ്റിന് ഇത്തരം നിരീക്ഷണത്തിൽ ഉള്ളവരുടെ കൂടെ മറ്റുള്ളവരെ കൂടി ഒന്നിച്ചു കൊണ്ടുപോകുകയും അത് വഴി രോഗ വ്യാപനത്തിന് വഴി ഒരുക്കുകകയുമാണ് ഇവർ ചെയ്തത്   ഇങ്ങനെ കൊണ്ട് പോയവരിൽ ഇന്ന്  രണ്ടു പേർക്ക് പോസിറ്റീവ് ആയ സ്ഥിതിയാണ് ഇന്നുള്ളത്. പഞ്ചായത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ അതിനിടയിൽ രാഷ്ട്രീയവിരോധം തീർക്കാനും അത് വഴി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുമാണ് ഇവർ പ്രവർത്തിക്കുന്നത്. ഈ മഹാമാരി പിടിപെട്ടവന്റെ രാഷ്ട്രീയ നിറം നോക്കാനും അവർക്കു വേണ്ട പ്രതിരോധ പ്രവർത്തങ്ങൾ നടത്താൻ മനഃപൂർവം താമസം വരുത്തിയും ഹീനവും നിന്ദ്യവുമായ രാഷ്ട്രീയമാണ് ചെയർമാൻ ഈ കാര്യത്തിൽ കളിച്ചത്. ഇതിനു ഒത്താശ പാടി സിപിഎം ലോക്കൽ കമ്മിറ്റിയും യോഗം ചേർന്ന് കോവിഡ് മഹാ മാരിക്ക്‌ രാഷ്ട്രീയ നിറം നൽകാനാണ് ശ്രമിച്ചത്.തൊണ്ടർനാട് പഞ്ചായത്തിൽ കോവിഡ് സമ്പർക്ക വ്യാപനം തടയുന്നതിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. പഞ്ചായത്തിന്റെ അധികാരസ്ഥാനത്തിരുന്നു പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ഈ പഞ്ചായത്തിനെ നയിക്കാൻ യോഗ്യരല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. ക്രിയാത്മകമായി വിമർശനങ്ങൾ വരുമ്പോൾ അത് ഉൾക്കൊള്ളാതെ വ്യക്‌തികളെ തേജോവധം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും, കോവിഡ്  വ്യാപനം തടയാൻ എല്ലാവരെയും വിശ്വാസത്തിൽ എടുത്തു മുന്നോട്ടു പോകുന്നതിനു പകരം രാഷ്ട്രീയ വിദ്വേഷം പരത്താൻ ശ്രമിക്കുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജി വെക്കണമെന്നും കമ്മിറ്റി ചെയർമാൻ. എസ്.എം. പ്രമോദ് മാസ്റ്റർ കൺവീനർ അബ്ദുല്ല കേളോത്ത് എന്നിവർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *