June 13, 2026

എം.പി.വീരേന്ദ്രകുമാറിന്റെ 84- മത് ജന്മദിനം എല്‍.ജെ.ഡി മതസൗഹാര്‍ദ്ദ ദിനമായി ആചരിച്ചു

0
IMG-20200723-WA0099.jpg
By ന്യൂസ് വയനാട് ബ്യൂറോ
എം.പി.വീരേന്ദ്രകുമാറിന്റെ 84- മത് ജന്മദിനം എല്‍.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ദ ദിനമായി ആചരിച്ചു.രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റും ഭരണാധികാരിയും സാഹിത്യകാരനും സാംസ്‌ക്കാരിക നായകനുമായിരുന്ന വീരേന്ദ്രകുമാറിന്റെ 84-മത് ജന്മദിനത്തോടനുബന്ധിച്ച് എല്‍ ജെ ഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ജെ ഡി ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മതസൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കുന്നതിനും മതേതരത്വം നിലനിര്‍ത്തുന്നതിനും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ മുമ്പില്‍ നിന്നും പ്രവര്‍ത്തിച്ച വീരേന്ദ്രകുമാറിന്റെ സേവനങ്ങള്‍ രാജ്യത്തിന് വലിയ മാതൃകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. എല്‍ജെഡി ജില്ലാ പ്രസിഡന്റ് പി.വി. വര്‍ക്കി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തില്‍ പുഷ്പാപാര്‍ച്ചന നടത്തി. യു. എ.ഖാദര്‍, എന്‍.ഒ.ദേവസി, സി.കെ.നൗഷാദ്, സി.ഒ.വര്‍ഗ്ഗീസ്, സി.ഒ.വര്‍ഗ്ഗീസ്, കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *