September 29, 2026

എസ്.ടി.പ്രൊമോട്ടര്‍ : അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ മാനന്തവാടി താലൂക്കിലെ മാനന്തവാടി, തവിഞ്ഞാല്‍, പനമരം, കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ എസ്.ടി. പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു.  മാനന്തവാടി നഗരസഭ, എടവക, തവിഞ്ഞാല്‍, പനമരം, വെള്ളമുണ്ട, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എട്ടാം ക്ലാസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 25 നും 50 നും ഇടയില്‍.  അപേക്ഷ ജൂലൈ 31 ന് വൈകീട്ട് 4 നകം മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍ 04935 240210.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news