September 29, 2026

32.64 ലക്ഷം രൂപ കാര്‍ഷിക കടാശ്വാസം അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത തുക ബാങ്കുകള്‍ക്ക് അനുവദിച്ചു. ജില്ലയിലെ 18  സഹകരണ ബാങ്കുകള്‍ക്കായി 32,64,844 രൂപയാണ്  അനുവദിച്ചത്. വായ്പയെടുത്ത 114 കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത കര്‍ഷകര്‍ തന്നെ അടച്ചിടുണ്ടെങ്കില്‍ അവ തിരികെ നല്‍കും. വിവിധ കടാശ്വാസ പദ്ധതികള്‍ പ്രകാരം ബാങ്കുകള്‍ക്ക് അനുവദിച്ച തുക ഇപ്രകാരമാണ്, 
അഞ്ചുകുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക് –  2,96,826, വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്ക് –  1,36,000, പനമരം സര്‍വ്വീസ് സഹകരണ ബാങ്ക് –  1,84,625 , പേര്യ സര്‍വ്വീസ് സഹകരണ ബാങ്ക് –  1,34,500 , തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് –  1,82,300 , തരുവണ സര്‍വ്വീസ് സഹകരണ ബാങ്ക് –  70,700 , ഏച്ചോം സര്‍വ്വീസ് സഹകരണ ബാങ്ക് –  13,000, മാനന്തവാടി സഹകരണ അര്‍ബന്‍ സഹകരണ സംഘം – 36,000, പൂതാടി സര്‍വ്വീസ് സഹകരണ ബാങ്ക് –  71,500, പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് –  58,250, മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് –  36,000, സുല്‍ത്താന്‍ ബത്തേരി സഹകരണ ഹൗസിംങ് സഹകരണ സംഘം – 35,000, വെങ്ങപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് –  86,300, മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്ക് –  4,95,593, കോട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് –  3,22,050, തെക്കുംതറ സര്‍വ്വീസ് സഹകരണ ബാങ്ക് –  13,000, വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് –  7,46,500, വയനാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, പനമരം –  3,46,700.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news